Sunday, July 10, 2016

മലേഷ്യയും ലങ്കാവിയും പൊയി വരാം

വെറും 16000 രൂപക്ക്‌ മലേഷ്യയും ലങ്കാവിയും പൊയി വരാം 
മലേഷ്യയുടെ air asia വിമാനത്തിൽ മുൻ കൂട്ടി ബുക്ക്ചെയുകയാണെങ്കിൽ 6000 രൂപക്ക്‌ താഴെ കൊച്ചിയിൽ നിന്ന് റിട്ടൻ ട്ടികറ്റ്‌ ലഭിക്കും മലേഷ്യൻ വിസ നാലായിരം രൂപക്ക്‌ അടുത്ത്‌ മാത്രമേചിലവും വരികയുള്ളൂ ട്ടികറ്റും വിസയും കൂടി 10000 രൂപക്കുള്ളിൽ ലഭ്യമാകും
ഒരുദിവസത്തെ താമസതിന്ന് ഇന്ത്യൻ രൂപ 1500ന്ന് നല്ല റൂമുകളും മലേഷ്യയിൽ ലഭ്യമാണ്‌ മൂന്നാളുണ്ടെങ്കിൽ ഓരാൾക്ക്‌ 500 രൂപ മാത്രമേ വരികയുള്ളൂ ഒരു ദിവസത്തെ ഭക്ഷണത്തിന്നും 300 മുതൽ 500 രുപയുംമതിയാകും സിറ്റികുള്ളിൽ റൂമെടുതാൽ ടാസ്കിയേആഷ്രയികേണ്ടി വരികയില്ല
കോലാലമ്പൂർ സിറ്റി മുഴുവൻ കവർച്ചെയുന്ന ബസ്സിന്ന് ‌ ഒരാൾക്ക്‌ ഒരു ദിവസം 45 റിങ്കിറ്റ്‌ ഏകദേഷം 700രൂപയും ബാക്കി സ്തലങ്ങളിൽ കറങ്ങുന്നതിന്ന് മെട്രോ ട്രെയിനിൽ 2 മുതൽ 5 റിങ്കിട്ട്‌ മാത്രമേ വരികയുള്ളൂ
സിറ്റി ട്ടൂർബസ്‌ കോലാലമ്പൂരിന്റെ ഒട്ടുമിക്ക സ്ഥലങ്ങളും ഒരുദിവസംകൊണ്ട്‌ കവർചെയുന്നുണ്ട്‌
ലങ്കാവി ട്ടൂറിന്ന് കോലാലമ്പൂരിൽനിന്ന് 50 മുതൽ 65 റിങ്കിറ്റ്‌ മാത്രമാണ്‌ ബസ്‌ ചാർജ്ജ്‌ തിരിചും ഇതേ ചാർജ്ജാണ്‌ ഒരു രാത്രി മുഴുവൻ സഞ്ജരിക്കാവുന്ന സമയം ഈ ബസ്സിൽ നമുക്ക്‌ രണ്ട്‌ ദിവസത്തെ താമസം ലാഭിക്കാവുന്നതാണ്‌ KL സെന്ററിൽ ഷവറിങ്ങിനും ലോക്കർ സൗകര്യവും ലഭ്യമാണ്‌
ലങ്കാവിയിൽ ഒരു ദിവസം മുഴുവൻ കറങ്ങാനുള്ള റെന്റ്്‌ കാറുകൾക്ക്‌‌ 45 മുതൽ 65 റിങ്കിറ്റ്റെന്റ്‌ 30 റിങ്കിറ്റിന്റെ പെട്രോളും മതിയാകും ഇന്ത്യൻ ലൈസൻസ്‌ മതിയാകും മൂന്നാളുണ്ടെങ്കിൽ ഒരാൾക്ക്‌ 25 റിങ്കിറ്റിൽ ലങ്കാവി മുഴുവൻ കറങാം
ലങ്കാവി കേബിൾകാറും സ്കൈവാക്കും ഒരാൾക്ക്‌ 45റിങ്കിറ്റ്‌ മാത്രമാണ്‌ അതിൽ തന്നെ ഒരു 5D theatre ടിക്കറ്റും ഫ്രീയാണ്‌ . ബാക്കി വാട്ടർ സ്പ്പൊട്സ്‌ സ്കൂബാടൈവിങ്ങുകളും അത്രതന്നെ ചിലവേറിയതല്ലാ
എങ്ങനെ ലാവിഷാക്കി മാറ്റിയാലും സിറ്റിലൈഫും നാലുദിവസം മലേഷ്യകാണുവാനും 16000രുപക്ക്‌ മുകളിൽ ചിലവാകുകയില്ല
കോലാലപൂർ airpot സിറ്റിയിൽനിന്ന് 50 കിലോമീറ്ററിൽ കൂടുതലുണ്ട്‌ ടാക്സിയെ അശ്രയികാതെ സിറ്റിയിലേക്ക്‌ airport ൽനിന്ന് 10 മുതൽ 20 റിങ്കിറ്റിന്ന് യതേഷ്ടം ബസുകൾ ലബ്യമാണ്‌

കടപ്പാട്: Shihab Pulikkal https://www.facebook.com/groups/TeamSanchari/ 

ഇന്ത്യയുടെ ഒരു ദ്വീപ്
























മനുഷ്യര്‍ക്ക് പ്രവേശനം നിഷിദ്ധമായ ,മനുഷ്യര്‍ വസിക്കുന്ന ഇന്ത്യയുടെ ഒരു ദ്വീപ് **********************************************************
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹങ്ങളില്‍ ഒന്നായ നോര്‍ത്ത് സെന്‍റീനല്‍ ദ്വീപുകാര്‍ക്ക് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. ഇത് ഇന്ത്യയുടെ ഭാഗമാണെങ്കിലും ഇന്നും ഒരു ‘സ്വയം ഭരണ ദ്വീപ്’ ആണ്. വളരെ ഫലഭൂയിഷ്ടമായതും, നല്ല കാലാവസ്ഥയുള്ളതുമായ ഈ ദ്വീപ് ഇന്ത്യന്‍ അധീനതയിലുള്ളതാണെങ്കിലും സര്‍ക്കാരിനോ, നമുക്കൊ അവിടേയ്ക്ക് പ്രവേശനമില്ല. മൃഗങ്ങളെ വേട്ടയാടിയും മീന്‍പിടിച്ചുമൊക്കെ ഇവര്‍ തങ്ങളുടെ ‘സാമ്രാജ്യ’ത്തില്‍ സസുഖം ജീവിക്കുന്നു.
ഈ ചെറിയ ദ്വീപില്‍ അറുപതിനായിരത്തോളം വര്‍ഷമായി മനുഷ്യ ജീവന്‍ നിലനില്‍ക്കുന്നു. ഇവിടുത്തെ മനുഷ്യരുടെ ജനസംഖ്യ 250 - 300 നും ഇടയ്ക്കാണെന്നാണ് കണക്കാക്കപ്പെടുന്നത്. പുറത്തുനിന്നും മനുഷ്യര്‍ ഇവിടെ എത്തിച്ചേര്‍ന്നാല്‍ അത് ശത്രുവോ മിത്രമോ ആരുമായിക്കൊള്ളട്ടെ അമ്പു ശരങ്ങള്‍ എയ്തായിരിക്കും സെന്‍റീനല്‍സ് നിവാസികള്‍ അവരെ സ്വീകരിക്കുക. ഇവരുടെ ഭാഷ, സംസ്കാരം അങ്ങനെ ഇവരെ കുറിച്ചുള്ള ഒരു വിവരണവും ഇതുവരെ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.
വളരെ എണ്ണപ്പെട്ട സമയങ്ങളില്‍ മാത്രമാണ് ഈ ദ്വീപു നിവാസികളുടെ ഫോട്ടോ എടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ. ഇങ്ങനെ എടുക്കപ്പെട്ടിട്ടുള്ള ദൃശ്യങ്ങളില്‍ നിന്നും വിചിത്രവും വസ്ത്രധാരണം പോലുമില്ലാത്തതാണ് അവരുടെ ജീവിത ശൈലി. നാസയുടെ ഉപഗ്രഹം വഴി എടുത്ത ചിത്രത്തില്‍ ഒരു മലയുടെ അത്രയും വലുപ്പത്തലുള്ള ഈ ദ്വീപില്‍ ഇടതിങ്ങി മരങ്ങള്‍ കാണപ്പെടുന്നു. കൂടാതെ തെങ്ങും, വാഴയും ഈ ദ്വീപില്‍ കാണുന്നില്ല എന്നുള്ളതും ഒരു അതിശയകരമായ കാര്യമാണ്.
ഇവിടെ എത്തപ്പെട്ട ഒറ്റപ്പെട്ട മനുഷ്യ ജീവനുകള്‍ പിന്നീട് പുറം ലോകം കണ്ടിട്ടില്ല, തന്നെയുമല്ല പുറത്തു നിന്നും മനുഷ്യന് അവിടേയ്ക്ക് എത്തിപ്പെടുക ക്ലേശകരമാണ്.
ഈ ദ്വീപിനടുത്തുള്ള മല്‍സ്യബന്ധനം പോലും ജീവനു ഭീഷണിയായി കരുതുന്നു. ഇന്ത്യന്‍ മീന്‍പിടുത്തക്കാരായ സുന്ദര്‍ രാജ് (48) വയസ്സ്, പണ്ഡിറ്റ് തിവാന്‍ (52) എന്നിവരെ ഈ ദ്വീപിനടുത്ത് മീന്‍ പിടിച്ചുകൊണ്ടിരുന്നപ്പോള്‍ സെന്‍റിനല്‍ ദ്വീപു നിവാസികള്‍ കൊന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍റീനല്‍സ് വാസികള്‍ ‘മനുഷ്യര്‍’ ആണ് എന്നുള്ള യാദാര്‍ത്യമൊഴിച്ചാല്‍ മൃഗ തുല്യമായ ജീവിതമാണ് നയിക്കുന്നത്.
1800 ല്‍ ബ്രിട്ടീഷുകാര്‍ ഈ ദ്വീപില്‍ കോളനി സ്ഥാപിച്ചിരുന്നു. അന്നുണ്ടായ പകര്‍ച്ച വ്യാധികള്‍ , രോഗങ്ങള്‍ മൂലം സെന്‍റീനല്‍സിന് വംശനാശം സംഭവിച്ചതായും സ്റ്റീഫന്‍ കോറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1974 ല്‍ സെന്‍റീനല്‍സുകാരുടെ ഡോക്യുമെന്‍ററി എടുക്കുന്നതിനു വേണ്ടി ഒരു കൂട്ടം പര്യവേക്ഷകര്‍ പോയെങ്കിലും സെന്‍റിനല്‍ ദ്വീപിനരികിലെത്തും മുന്‍പെ തന്നെ ഒരാളുടെ ശരീരത്തില്‍ അമ്പ് തൊടുത്തുവിട്ടാണ് ഈ ദ്വീപുനിവാസികള്‍ അവരെ സ്വീകരിച്ചത്. 1980 ല്‍ അവിടുത്തെ ചില ആഭ്യന്തര യുദ്ധം മൂലം, അമ്പും വില്ലും കൊണ്ട് പരസ്പരം യുദ്ധം ചെയ്ത് അവരില്‍ തന്നെ കുറെ ജീവനുകള്‍ പൊലിഞ്ഞുട്ടുണ്ടെന്നും സര്‍വ്വെ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യാ ഗവണ്‍മെന്‍റ് നിത്യോപയോഗ സാധനങ്ങള്‍ പലപ്പോഴും നല്കുവാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, അത് സ്വീകരിക്കുവാനോ, സന്ദര്‍ശകരെ അഭിമുഖീകരിക്കുവാനോ അവര്‍ തയ്യാറായിട്ടില്ല. 2004 - ല്‍ ഉണ്ടായ സുനാമിയില്‍ കാര്യമായ നാശനഷ്ടം ഉണ്ടായിരുന്നെങ്കിലും, സുനാമി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചേര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരെ അവര്‍ അടുപ്പിക്കുകയുണ്ടായില്ല. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ ഭക്ഷണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന സമയത്തു പോലും ഹെലികോപ്റ്ററിനെതിരെ ഈ ദ്വീപു നിവാസികള്‍ അമ്പ് എയ്തുവിടുകയാണുണ്ടായത്. എന്തിനേറെ പറയുന്നു സെന്‍റീനല്‍സ് നിവാസികളുമായി നമ്മുടെ ഗവണ്‍മെന്‍റിന് സൌഹൃദം സ്ഥാപിക്കുവാന്‍ പോലും ഇന്നേ വരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ചുറ്റും ഒരു സംരക്ഷണ മേഖല ആയി സെന്‍റീനല്‍സ് ദ്വീപ് പരിചരിക്കുകയാണ്. കൂടാതെ പുറത്തു നിന്നുള്ള ആര്‍ക്കും ഈ ദ്വീപിലേയ്ക്കുള്ള പ്രവേശനവും നിരോധിച്ചിരിക്കുന്നു.
ഒരു കാരണവശാലും പുറത്തു നിന്നുമുള്ള മറ്റു മനുഷ്യരെ അവര്‍ക്ക് ഉള്‍ക്കൊള്ളുക അസാധ്യമാണ്. സാധാരണ മനുഷ്യരെ കാണുമ്പോള്‍ ,അമ്പെയ്ത് അവരെ പരമാവധി ദൂരത്തേയ്ക്ക് ആട്ടിപ്പായിക്കുക എന്നതാണ് അവര്‍ ചെയ്യുന്നത്. സെന്‍റീനല്‍സ് വാസികള്‍ക്ക് ഈ ദ്വീപ് മാത്രമാണുവരുടെ ലോകം. അതിനപ്പുറം ഒരു വലിയ ലോകമുണ്ടെന്നോ ,സംസ്കാരമുണ്ടെന്നോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത അല്ലെങ്കില്‍ പുറം ലോകത്തെക്കുറിച്ച് ഒട്ടും അറിയാന്‍ ആഗ്രഹിക്കാത്ത ഒരു കൂട്ടം മനുഷ്യര്‍.
കറെന്‍റും, ഇന്റെര്‍നെറ്റും മൊബൈല്‍ ഫോണുമില്ലാതെ ഒരു മണിക്കൂര്‍ പോലും ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള നമുക്ക്, ഈ സുഖ സൌകര്യങ്ങളെക്കുറിച്ച് കേട്ടറിവ് പോലുമില്ലാത്ത ഒരു സമൂഹം ഇന്നും ലോകത്തില്‍ ജീവിക്കുന്നുവെന്നത് അതിശയകരമാണ്.....
കടപ്പാട് : #facebook

Saturday, July 2, 2016

പ്രസവം

വിവാഹ ശേഷം ഒരു കുഞ്ഞ് എന്നുള്ള
ചിന്ത വന്നപ്പോൾ അവൾക്ക് ഒരു
നിർബന്ധം മാത്രമേയുണ്ടായിരുന്നുള്ളൂ....
ഗർഭകാലത്തും പ്രസവ
സമയത്ത് ലേബർ റൂമിന്റെ
മുന്നിലും ഞാൻ അവളുടെ കൂടെ
തന്നെയുണ്ടാകണം....
ഈ അക്കരെയിക്കരെ കളി
അപ്പോൾ ശരിയാകൂല്ലാ....
തികച്ചും ന്യായമായ
ആവശ്യമായതിനാൽ ഞാൻ
സമ്മതിച്ചു....
പിന്നീട് കുറച്ചു കാലത്തെ
ഓട്ടപ്പാച്ചിലിനു ശേഷം
ഫാമിലി വിസ
സംഘടിപ്പിച്ച് അവളെ
ഇവിടെ കൊണ്ട് വന്നതിന്റെ
രണ്ടാം മാസം
ഞങ്ങളുടെ ജീവൻ അവളുടെ
ഉദരത്തിൽ പിറവിയെടുത്തു
എന്നറിഞ്ഞ നിമിഷം മുതൽ
ഞങ്ങള്ക്ക് കാത്തിരിപ്പിൻറെ
തായിരുന്നു.... നെറ്റ് സെർച്ച്
ചെയ്ത് ഗർഭസ്ഥ കുഞ്ഞിന്റെ
ആരോഗ്യത്തിനു വേണ്ട
കാര്യങ്ങളെല്ലാം
നോക്കിയും...
ഡോക്ടർമാർ
പറയുന്നതും നാട്ടിൽ
വിളിക്കുമ്പോൾ ഞങ്ങളുടെ
വീട്ടുകാർ പറയുന്നതുമെല്ലാം ശ്രദ്ധിച്ചും ഞങ്ങൾ
അവൻക്കായി ഒരുങ്ങിയിരുന്നു....
ആഴ്ചയിൽ ഒരു തവണ എന്നനിലയിൽ
ഉണ്ടായിരുന്ന ഞങ്ങളുടെ
പിണക്കങ്ങൾ അവൻക്കായി ഞങ്ങൾ
മാസത്തിൽ ഒരു തവണയാക്കി
മാറ്റി....
പാചകത്തിന്റെ എ ബി സി ഡി അറിയാത്ത ഞാൻ
അവൾക്ക് റെസ്റ്റ് കൊടുത്ത്
അടുക്കളയിൽ കയറാൻ തുടങ്ങി....
അവൾ എന്ത് ചെയ്യുമ്പോഴും കൂടെ
നില്ക്കാൻ തുടങ്ങി....
സ്റ്റെപ്പ്
ഇറങ്ങുമ്പോഴും നടക്കുമ്പോഴുമുള്ള
അവളുടെ വേഗതയെ
ശാസനയിലൂടെ കുറച്ചു കൊണ്ടു
വന്നു...
മരുന്ന് കഴിക്കാൻ
മടിപിടിക്കുമ്പോൾ എടുത്തു
കയ്യിൽ കൊടുത്ത്
കുടിപ്പിക്കാൻ തുടങ്ങി... അത്
വരെ മുഴുവൻ സമയവും
ഫേസ്ബുക്കിലും മറ്റുമായി ഓണ്
ലൈനിൽ കറങ്ങി നടന്നിരുന്ന
ഞാൻ അതെല്ലാം
പിന്നിലേക്ക് മാറ്റി
വെച്ചു....
അവളുടെ ഉദരത്തിൽ കുഞ്ഞ് വളരുന്നത്
ഞങ്ങൾ ശരിക്കും
അനുഭവിച്ചറിയാൻ തുടങ്ങി....
സ്കാൻ ചെയ്തപ്പോൾ ഡോക്ടർ
ചോദിച്ചു ആണ് കുട്ടിയാണോ
പെണ് കുട്ടിയാണോ
എന്നറിയണോ എന്ന് ചോദിച്ചു....
ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു
വേണ്ടാ.... അത് ആ സമയത്ത് തന്നെ
അറിഞ്ഞാൽ മതീയെന്നു...!! (യു എ
ഇ യിൽ അത് നിയമ വിധേയമാണ്)
പിന്നെ ദിവസവും ഞങ്ങൾ
അവനുമായി സംസാരിക്കാൻ
തുടങ്ങി.....
കുറച്ചു മാസം
കഴിഞ്ഞപ്പോഴേക്കും അവൻ
വയറ്റിൽ കിടന്നു ചവിട്ടാനും
കുത്താനുമെല്ലാം തുടങ്ങി....
ഞങ്ങൾ അവനോടു
സംസാരിക്കുമ്പോൾ അവൻ
വയറ്റിൽ കിടന്നു ചവിട്ടുന്നതും
കുത്തുന്നതുമെല്ലാം അവളുടെ
വയറ്റിൽ കൈ വെച്ചു ഞാൻ
അനുഭവിക്കുമ്പോൾ
പറഞ്ഞറിയിക്കാൻ കഴിയാത്ത
ഒരു അനുഭൂതിയായിരുന്നു....
ഗർഭകാലയളവിൽ ഇടയ്ക്കൊന്നു
ഞങ്ങൾ നാട്ടിൽ പോകേണ്ടി
വന്നപ്പോഴും വീമാനത്തിൽ
കയറിയപ്പോഴും അവളെക്കാൾ
കൂടുതൽ ടെൻഷൻ എനിക്കായിരുന്നു....
പിന്നീട് പ്രസവത്തിനായി
അവൾ നാട്ടിലേക്ക്
പോകുമ്പോൾ ഞാൻ അവനോടു
സ്വകാര്യമായി പറഞ്ഞു: നീ
വരാനാകുമ്പോഴേക്കും
ഉപ്പച്ചി നാട്ടിലേക്ക് വരും
അതിനു മുമ്പ് പുറത്തേക്ക്
വരരുത്ട്ടോ.... അവൻ ഒരു ചവിട്ടിൽ
കൂടി സമ്മതം അറിയിച്ചു....
പിന്നെ ടെൻഷൻ
ദിവസങ്ങളായിരുന്നു.... ഓരോ
ദിവസവും ഒരുപാട് തവണ
വിളിക്കും....
കുഴപ്പമൊന്നുമില്ലല്ലോ
എന്നന്വേഷിക്കും....
ഞാൻ
നാട്ടിലെത്തുന്നതിന് മുമ്പ്
പ്രസവിക്കുമോ എന്ന
പേടിയായിരുന്നു...
രണ്ടാഴ്ചത്തേക്ക് ലീവ്
തരാമെന്നു ഉറപ്പ് പറഞ്ഞ
മാനേജർ പകരം ആളില്ലാ
ലീവ് നീട്ടേണ്ടി വരുമെന്ന്
പറഞ്ഞപ്പോൾ എന്ത്
ചെയ്യണമെന്നറിയാതെ ഇരുന്നു
പോയി....
പക്ഷേ ദൈവം
ഞങ്ങളുടെ കൂടെയായിരുന്നു....
വേറെ പ്രൊജക്റ്റിൽ
നിന്നും ഒരു ആള് ഫ്രീ ആയി
എനിക്ക് ലീവ് കിട്ടി...
ഡോക്ടർ പറഞ്ഞ ഡേറ്റ്
ആയിട്ടില്ലെങ്കിലും അതിനു
മുമ്പുണ്ടാകുമെന്നുള്ള അവളുടെ
ഉറപ്പായുള്ള പറച്ചിലിലാണ്
ഞാൻ ഡേറ്റ് ആകുന്നതിനും ഒരു ആഴ്ച
മുമ്പ് തന്നെ നാട്ടിൽ പോയത്...
പക്ഷേ ഞങ്ങളുടെ ജീവന്റെ
തുടിപ്പിനെ ഈ ലോകത്തേക്ക്
വരവെല്ക്കാനായി വെറും
പതിനഞ്ചു ദിവസത്തെ ലീവിൽ
പോയ എന്നോട്
കാത്തിരിക്കാൻ പറഞ്ഞു അവൻ
അവളുടെ വയറ്റിൽ തന്നെ ചുരുണ്ട്
കൂടി ഡിമാണ്ട് ഇട്ട് കിടന്നു...
ദിവസങ്ങള് ഒന്നൊന്നായി
നീങ്ങി...
പതിനഞ്ചു
ദിവസത്തിലെ ഏഴ് ദിവസങ്ങള്
കഴിഞ്ഞു ആള് വരുവാനുള്ള
തയ്യാറെടുപ്പൊന്നും
കാണുന്നില്ലാ... അങ്ങനെ
എട്ടാം ദിവസം ഉണ്ടായ
ചെറിയ വേദനയിൽ ഞങ്ങൾ
ഹോസ്പിറ്റലിൽ പോയി....
വേദനക്കുള്ള മരുന്നുകൾ
കൊടുത്തിട്ടും ആൾ പുറത്തേക്ക്
വരുവാനുള്ള തയ്യാറെടുപ്പുകൾ
ഇല്ലാ....
കൂടെ അവൾക്ക് നല്ല
പനിയും പിടിച്ചു.... ഒരു
ദിവസം കൂടി കഴിഞ്ഞു, അടുത്ത
ദിവസം രാത്രിയായി
പനി കൂടിയും കുറഞ്ഞും നിന്നു...
അവൾ ക്ഷീണിതയാകാൻ
തുടങ്ങി... അതിന്റെ ഫലമായി
ചവിട്ടീം കുത്തീം
കിടന്നിരുന്ന അവനും ഇളക്കം
കുറയാൻ തുടങ്ങി....
ലേബർ
റൂമിലേക്ക് അവളെ കൊണ്ട്
പോയതും മിടിക്കുന്ന
ഹൃദയത്തോട് കൂടി ആ വാതുലിനു
മുന്നിൽ കാത്തിരുന്നു.... കുറച്ചു
കഴിഞ്ഞതും ഡോക്ടർ
വിളിപ്പിച്ചു.... അവളുടെ
ഉപ്പയും എന്റെ അമ്മായിയും
ഞാനും കൂടി ചെന്നു....
ഇനിയും കാത്തിരിക്കാൻ
കഴിയില്ലാ നമുക്ക് ഓപ്പറേഷൻ
ചെയ്യാമെന്ന് ഡോക്ടർ
പറഞ്ഞപ്പോൾ ഞാൻ നിറയുന്ന
കണ്ണുകളെ പണിപ്പെട്ടു അടക്കി
നിർത്തുകയായിരുന്നു...
എനിക്ക്.വാക്കുകൾ തൊണ്ടയിൽ
കുടുങ്ങിയപ്പോൾ അമ്മായി
പറഞ്ഞു: എന്ത് തന്നെയായാലും
കുഴപ്പമില്ല രണ്ടു പേരെയും
കേടുകൂടാതെ ഞങ്ങൾക്ക് തന്നാൽ
മതീ...
പിന്നീട് ഓപ്പറെഷനുള്ള
സമ്മതപത്രം ഒപ്പിടാൻ
പോയപ്പോൾ സിസ്റ്ററോട്
അവളെയൊന്നു കാണാനുള്ള
സമ്മതം വാങ്ങി...
സങ്കടമെല്ലാം അടക്കി
പിടിച്ച് ചിരിച്ച
മുഖവുമായി അവളുടെയടുത്ത്
പോയി ആ കൈ കൂട്ടി
പിടിച്ച് ആ നെറ്റത്ത് ഒരു മുത്തം
കൊടുത്ത് വേഗം പോയി
നമ്മുടെ ശുക്കുടുവിനെയും
കൂട്ടിവാ എന്നും പറഞ്ഞു പതുക്കെ
പുറത്തേക്ക് വന്നു....
അതുവരെ തടഞ്ഞു
നിർത്തിയിരുന്ന കണ്ണുകൾ എത്ര
ശ്രമിച്ചിട്ടും അടങ്ങാതെ
നിറഞ്ഞൊഴുകി...
ആരൊക്കെയോ എനിക്ക്
ദൈര്യം തരുന്നുണ്ടായിരുന്നു....
പക്ഷെ പിടിച്ചു നില്ക്കാൻ
കഴിയാതെ ഒരു മൂലയിൽ ഒറ്റയ്ക്ക്
പോയി നിന്നു..... സമയം
ഇഴഞ്ഞിഴഞ്ഞു നീങ്ങി....
നിറ വയറുമായി പനി
പിടിച്ചു കിടക്കുന്ന അവളുടെ
രൂപം മനസ്സിൽ തന്നെ....
പ്രാർത്ഥനകളുമായി മനസ്സ്
അടക്കി പിടിച്ചു നിർത്തി....
കുറച്ചു കഴിഞ്ഞതും അകത്ത് നിന്നും
ഒരു കുഞ്ഞിന്റെ കരച്ചിൽ
കേട്ടു....
ഹൃദയം കൂടുതൽ
വേഗത്തിൽ മിടിക്കാൻ
തുടങ്ങി....
വാതിൽ തുറന്നു.....
സിസ്റ്റർ പറഞ്ഞു: ആണ്കുട്ടിയാണ്....!!
രണ്ടുപേരും
സുഖമായിരിക്കുന്നു...
പിന്നെ
വാതിലടഞ്ഞു...
ഞാൻ തിരിഞ്ഞു....
എന്റെ ഉപ്പയെ നോക്കി.... കുറച്ചപ്പുറത്ത്
മാറി പ്രാർത്ഥനയോടെയി
രിക്കുന്ന ഉപ്പയെയും ഉമ്മയും
കണ്ടു....
ഞാൻ അവരുടെ അടുത്തേക്ക് നടന്നു....
നിറ കണ്ണുകളോടൊപ്പം
നിറഞ്ഞ ചിരിയുമായി വരുന്ന
എന്നെ കണ്ടപ്പോൾ ഉപ്പ
എഴുന്നേറ്റു....
പ്രസവിച്ചു... ആണ്
കുട്ടിയാണെന്നും പറഞ്ഞ് ആ
നെഞ്ചിലേക്ക് വീണ് ഉപ്പയെ
കെട്ടിപ്പിടിച്ചു അതുവരെ
അടക്കിവെച്ചതെല്ലാം ഞാൻ
ഇറക്കി വെച്ചു...
കുറച്ചു കഴിഞ്ഞപ്പോൾ ആ വാതിൽ
വീണ്ടും തുറന്നു...
കയ്യിൽ
ഞങ്ങളുടെ മോനുമായി ഒരു
മാലാഖ പുറത്ത് വന്നു....
ഇരുപത്തിയെട്ടു വർഷങ്ങൾക്ക് മുമ്പ്
ഇതുപോലെയൊരു ലേബർ റൂമിൽ
നിന്നും ഇതുപോലെ ഇറങ്ങി
വന്ന ഒരു മാലാഖയിൽ നിന്നും
എന്നെ ഏറ്റു വാങ്ങിയ അതേ
കൈകളിലേക്ക് തന്നെ എന്റെ
മോനേയും ഞാൻ ചെറിയമ്മ
എന്ന് വിളിക്കുന്ന എന്റെ
പോറ്റുമ്മയായ അമ്മായി ഏറ്റു
വാങ്ങി എന്റെ അടുത്തു
വന്നപ്പോൾ എനിക്ക് അത് കൂടുതൽ
സന്തോഷ നിമിഷമായി
മാറി...
കുഞ്ഞിക്കണ്ണ് തുറന്ന് അവൻ ഒന്ന്
നോക്കി....
ആ നെറ്റത്ത് ഒരു ഉമ്മ
കൊടുത്ത് ഞാൻ മാറി നിന്നു....
ഓപ്പറേഷൻ തീയറ്ററിൽ
നിന്നും അവന്റെ ഉമ്മയും
കൊണ്ടുവരുന്നതും കാത്ത്....
പിറ്റേ ദിവസം റൂമിൽ
കൊണ്ട് വന്നതിനു ശേഷം
അവളുടെ അടുത്തിരുന്ന് ചിരിച്ചു
കളിക്കുന്ന അവനെയും നോക്കി
ഇരിക്കുമ്പോൾ എന്റെ അടുത്തേക്ക്
ചേർന്നിരുന്നുകൊണ്ട് അവൾ
ചോദിച്ചു:
ഇപ്പോൾ മനസ്സിലായോ ഞാൻ
എന്തിനാണ് ഗർഭകാലത്തും പ്രസവ
സമയത്തും നിങ്ങൾ എന്റെ കൂടെ
തന്നെ വേണമെന് നിർബന്ധം
പിടിച്ചതെന്ന്....!!
ഞാൻ അവളെ ഒന്നുംകൂടി ചേർത്ത്
പിടിച്ച് ആ നെറ്റത്ത് ഒരു മുത്തം
നൽകിയിട്ട് പറഞ്ഞു.....
THANKS....THANKS A LOTT....
അപ്പോഴും അവൻ ഞങ്ങളെ
നോക്കി പുഞ്ചിരിക്കുകയായിരുന്നു...!!

Sunday, June 26, 2016

എന്റെ പെണ്ണ് ❤....

എന്റെ പെണ്ണ്
ഞാൻ പോലുമറിയാതെ എന്നെ സ്നേഹിച്ചു തുടങ്ങിയവൾ......
എന്നോടെല്ലാ വിഷമങ്ങളും തുറന്നു പറഞ്ഞവൾ.....
എല്ലാ സന്തോഷങ്ങളും ആദ്യം എന്നെ വിളിച്ച് പങ്കു വെക്കുന്നവൾ......
ഞാൻ എത്ര സങ്കടപ്പെടുത്തിയാലും എന്റെ ഒരു ചിരിയിൽ എന്നോടലിഞ്ഞ് എല്ലാം മറക്കുന്നവൾ......
ഞാൻ എത്ര വഴക്കിട്ടാലും, കരഞ്ഞ് എല്ലാ കുറ്റങ്ങളും സ്വമേധയാ ഏറ്റെടുത്ത് പിന്നെയും വിശ്വാസത്തോടെ എന്റെ കൈ പിടിക്കുന്നവൾ......
സ്നേഹം എന്താണെന്ന് എന്നെ പഠിപ്പിച്ചവൾ......
ഞാൻ നോക്കാത്തപ്പോൾ എന്റെ കണ്ണിൽ നോക്കിയിരിക്കുന്നവൾ....
ഞാൻ നോക്കുമ്പോൾ എന്നെ ഒരു നോക്ക് പോലും നോക്കാതെ അതി വിദഗ്ദമായി രക്ഷപ്പെടുന്നവൾ.....
എത്ര കുറ്റപ്പെടുത്തിയാലും, അവഗണിച്ചാലുo, കളിയാക്കിയാലും,😝മ പുഞ്ചിരിയോടെ തിരിച്ചൊന്നും പറയാതെ എല്ലാം കേട്ടിരിക്കുന്നവൾ.....
ഞാൻ ദേഷ്യപ്പെടുമ്പോൾ,എന്നെ തനിച്ചാക്കി പോകല്ലേ, എനിക്ക് നീ മാത്രം അല്ലേ ഉള്ളൂ എന്നു പറഞ്ഞ് ഏന്തി കരഞ്ഞ് എന്റെയും കൂടി കണ്ണു നനയിക്കുന്നവൾ.......
ജീവിക്കുന്നെങ്കിൽ നിന്റെ പെണ്ണായി ജീവിക്കുള്ളൂ എന്ന് അഭിമാനത്തോടെ പറയുന്നവൾ ......
എല്ലാ പരിശുദ്ധിയും പവിത്രതയും എന്റെ വാശിക്കു മുന്നിൽ അടിയറവു വെച്ചവൾ.......
ഒരിക്കലും തനിച്ചാക്കില്ലായെന്ന് എന്റെ സങ്കടങ്ങളിൽ ആവർത്തിച്ചു പറയുന്നവൾ.......
ഇന്നേ വരെ ഒന്നും എന്നിൽ നിന്ന് ആഗ്രഹിക്കാത്തവൾ.....
ഒന്നും എന്നോട് ആവശ്യപ്പെടാത്തവൾ....
ഞാൻ കൊടുക്കുന്നത് എന്തും വലിപ്പ ചെറുപ്പം നോക്കാതെ സന്തോഷത്തോടെ ഏറ്റു വാങ്ങുന്നവൾ....
അന്നേരം ആ കണ്ണിൽ നിന്നുതിരുന്ന കണ്ണീരിന്റെ തിളക്കം മതി എന്റെ ഈ ജന്മം ധന്യമാവാൻ.........
ഞാൻ ചുണ്ടോട് ചേർത്ത് ചുംബിക്കുമ്പോൾ എന്റെ കണ്ണിൽ നോക്കി കണ്ണടച്ച് പിടിച്ച് എന്നെ പിന്നെയും ആ ചുണ്ടുകളിലേയ്ക്ക് വലിച്ചടുപ്പിക്കുന്നവൾ......
ഇന്നേ വരെ ഒരു വാക്കാൽ പോലും എന്നെ നോവിക്കാത്തവൾ,
കുറ്റപ്പെടുത്താത്തവൾ...........
കണ്ണീരിൽ ഒരായിരം മഴവില്ലു തീർക്കുന്നവൾ........
ഞാൻ വാശികേറ്റുമ്പോൾ അതറിയാതെ എന്നാ നോക്കാലോ എനിക്കാണോ നിനക്കാണോ കൂടുതൽ സ്നേഹo എന്നു പറഞ്ഞ് തെല്ലൊരഹങ്കാരത്തോടെ ഞാനർഹിക്കുന്നതിനപ്പുറം സ്നേഹം എന്താണെന്നറിയിച്ച് എന്നിൽ സന്തോഷം നിറക്കുന്നവൾ..

എനിക്കും പ്രണയിക്കണം

കൂട്ടുകാരന്റെ പ്രണയം കണ്ടപ്പോൾ എനിക്കും ഒരു മോഹം ഉദിച്ചു പ്രണയിക്കണമെന്ന്.. പക്ഷെ പ്രണയിക്കാൻ ഒരു പെണ്ണ് വേണമല്ലോ... അതായിരുന്നു ഇല്ലാത്തത്....
സിനിമയിലെല്ലാം കാണുന്ന പോലെ ആദ്യനോട്ടത്തിൽ ഒരു പെൺകുട്ടിയെ ഇഷ്ടമായാൽ ചുറ്റും ചിത്രശലഭങ്ങളും ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും എല്ലാം കാണും എന്നാൽ എന്റെ കാര്യത്തിൽ അങ്ങനെ ഒന്നും ഉണ്ടായില്ല....
പിന്നെ നാട്ടിൽ നല്ല പുള്ളി ചമയാൻ ശ്രമിച്ചത് കൊണ്ട് നാട്ടിലെ നല്ല പെൺകുട്ടികളെ എല്ലാം ആൺ കുട്ടികൾ കൊണ്ടു പോയി....
പിന്നെ മനസ്സ് അറിഞ്ഞു ഒരുത്തിയെ സ്‌നേഹിക്കാം എന്ന് കരുത്തിയപ്പോൾ എനിക്ക് വേണ്ടി മനസ്സ് തുറന്ന് ഒരുത്തിപോലും വരുകയും ചെയ്തില്ല....
അപ്പോഴേക്കും ഏത് കൂട്ടുകാരന്റെ പ്രണയം കണ്ടിട്ടാണോ എനിക്ക് പ്രണയിക്കാൻ മോഹം ഉദിച്ചത് അവന്റെ പ്രണയം തകർന്നടിഞ്ഞു... അവന്റെ അവസ്‌ഥ കണ്ടപ്പോൾ പിന്നെ എന്റെ പ്രണയിക്കണമെന്ന മോഹം അവിടെ അവസാനിച്ചു....
പിന്നെയാണ് മനസിലായത് ജീവിതത്തിൽ ഒരു തവണ പ്രണയിക്കണം അത് വിവാഹം കഴിക്കുന്ന പെണ്ണിനെ ആകണമെന്ന്...
വിവാഹം കഴിഞ്ഞു ആദ്യ രാത്രിയിൽ ഒരു ചെറിയ നാണത്തോടെ ഒരു ഗ്ലാസ് പാലുമായി വരുന്നത് മുതൽ തുടങ്ങുന്ന പ്രണയം കിഴക്കെ പറമ്പിൽ കൂട്ടുന്ന മാവിന്റെ ചിതയിൽ രണ്ടു പേരും എരിഞ്ഞു തീരുമ്പോൾ മാത്രം അവസാനിക്കണം ആ പ്രണയം...
Note- നമ്മൾ ഭൂരിഭാഗം പേരും പ്രണയിക്കുന്നത് കൂട്ടുകാരെടെയും സിനിമയിലെയും പ്രണയം കണ്ടിട്ടാണ്... ഇന്നത്തെ കാലത്ത് പ്രണയം എന്നാൽ സ്റ്റാറ്റസിന്റെ സിംബൽ ആയിരിക്കുന്നു... ഒരു പ്രണയം ഇല്ല എന്നാൽ അതിനർത്ഥം അവന്\അവൾക്ക് എന്തോ കുറവുകൾ ഉള്ള പോലെയാണ് ഇന്നത്തെ സമൂഹം നോക്കി കാണുന്നത്..
പ്രണയമില്ല എന്നാൽ അവർക്ക് കുറവുകൾ ഉണ്ട് എന്നല്ല... അവർക്കും ആഗ്രഹങ്ങൾ ഉണ്ട് അത് ജീവിതത്തിൽ സ്വന്തമാക്കുന്നവരുടെ മുന്നിൽ തുറക്കാനായി കാത്തു വച്ച പ്രണയ പുസ്തകമാണ്....
അവർ അവരുടെ ആ പ്രണയം ഒരാൾക്കായി മാത്രം കാത്തു സൂക്ഷിക്കുകയാണ്.... അത് പലർക്കായി വീതിച്ചു കൊടുക്കാൻ അവർ തയ്യാറല്ല എന്നതാണ് സത്യം..