Sunday, June 26, 2016

ഞങ്ങൾ ഭാഗ്യമുള്ളവരാണ് 1960-1991

1960 നും 1991 നും ഇടയ്ക്ക് ജനിച്ച ഞങ്ങൾ ഭാഗ്യമുള്ളവരാണ്.. കാരണം ...

ഞങ്ങള്‍ ഒരിക്കലും ചുമട്ടു തൊഴിലാളികളെപ്പോലെ പുസ്തകക്കെട്ടും ചുമലില്‍ തൂക്കി സ്കൂളില്‍ പോയിട്ടില്ല.

സ്കൂള്‍ വിട്ടു വന്നശേഷം സന്ധ്യയാകും വരെ പറമ്പിലും, മൈതാനത്തും, വയലേലകളിലും കൂട്ടുകാര്‍ക്കൊപ്പം കളിക്കുമായിരുന്നു.

ഞങ്ങള്‍ യാഥാര്‍ത്ഥ സ്നേഹിതര്‍ക്കൊപ്പമായിരുന്നു കളിച്ചിരുന്നത്. Net friends ഇല്ലായിരുന്നു.

ഞങ്ങള്‍ക്ക് ദാഹിക്കുമ്പോള്‍ ഏതെങ്കിലും കിണറ്റിന്‍ കരയില്‍ ചെന്ന് വെള്ളം കോരിക്കുടിക്കുമായിരുന്നു. അതായിരുന്നു safe. കുപ്പിവെള്ളം ഞങ്ങള്‍ കണ്ടിട്ടില്ല.

ഞങ്ങള്‍ ഒരു chakkara Mittayi, ice stick, അരിയുണ്ട, അല്ലെങ്കില്‍ പലഹാരം നാലുപേര്‍ ഷെയര്‍ ചെയ്ത് കഴിക്കുമായിരുന്നു. ഒരു കരിമ്പ് നാലുപേര്‍ കടിച്ചു തിന്നുമായിരുന്നു.. ആര്‍ക്കും infection, അസുഖം ഒന്നും വന്നിട്ടില്ല.

ഞങ്ങള്‍ വയറുനിറയെ മൂന്നു നാലുനേരം ആഹാരം കഴിച്ചിട്ടും ആരും പൊണ്ണത്തടിയന്മാര്‍ ആയിട്ടില്ല.

ചെരുപ്പിടാതെ ഊരെല്ലാം ചുറ്റിയിട്ടും ഞങ്ങള്‍ക്ക് അസുഖം ഒന്നും വന്നിട്ടില്ല.

ഞങ്ങള്‍ ദിനചര്യകള്‍ തെറ്റിച്ചാലും healthy ആയിരുന്നു.

എത്ര മഴ നനഞ്ഞാലും, വെയില്‍ കൊണ്ടാലും ഞങ്ങള്‍ക്ക് പനി വരില്ലായിരുന്നു. ഞങ്ങള്‍
കളിപ്പാട്ടങ്ങള്‍ സ്വയം ഉണ്ടാക്കി കളിക്കുകയായിരുന്നു. പന്തുവരെ.

ഞങ്ങള്‍ അച്ഛനമ്മമാരുടെ പൂര്‍ണ്ണ നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് കഴിഞ്ഞത്.

വല്ലപ്പോഴും ഞങ്ങള്‍ അസുഖം വരുമ്പോള്‍ ആശുപത്രിയില്‍ പോകുമായിരുന്നു. തൊട്ടതിനും പിടിച്ചതിനും ഇന്നത്തെപ്പോലെ പോകുമായിരുന്നില്ല.

ഞങ്ങള്‍ക്ക് അന്ന് മൊബൈല്‍, DVD, Play station, X boxes, Internet, PC, chatting ഒന്നുമില്ലായിരുന്നു. ഉണ്ടായിരുന്നത് യഥാര്‍ത്ഥ സുഹൃത്തുക്കള്‍ മാത്രം.

ഞങ്ങള്‍ സുഹൃത്തുക്കളുടെ വീടുകളില്‍ അവര്‍ വിളിക്കാതെ തന്നെ കടന്നു ചെല്ലുമായിരുന്നു. അവര്‍ക്കൊപ്പമിരുന്നു ഭക്ഷണം കഴിച്ചു മടങ്ങുമായിരുന്നു. അവരെ മുന്‍കൂട്ടി വിളിച്ചു Appointment എടുക്കാറില്ലായിരുന്നു.

അതൊരു അവിസ്മരണീയ കാലഘട്ടമായിരുന്നു. ആ ഒരു കാലം ഇനിയുണ്ടാകുമോ??😔

No comments:

Post a Comment