Friday, June 24, 2016

എൻ്റെ പെണ്ണ്

എൻ്റെ പെണ്ണ് 
പെണ്ണ് കാണാൻ പോയ അന്ന്
രാത്രിയിൽ എന്നെ ഇഷ്ടമയോ
എന്ന് ചോദിച്ച് അവൾക്ക് വാട്സ്
ആപ്പിൽ മെസേജിടണം....
അപ്രതീക്ഷിതമായി വന്ന
മെസേജ് കണ്ടവളുടെ
നെഞ്ചിടിക്കണം... 😰
മറുപടി പറയാൻ മടിയുള്ള
അവളെക്കൊണ്ടെനിക്ക്
ഇഷ്ടമെന്ന് പറയിപ്പിക്കണം 😍
മോതിരം മാറിയ അന്നുമുതൽ
മുടങ്ങാതെ ഫോണിൽ
വിളിച്ച് സമയമറിയാതെ
രാവേറുവോളം
സംസാരിച്ചിരിക്കണം... 😊
തകർത്ത് പെയ്യുന്ന തുലാമാസത്തിൽ
അവളുടെ വീട്ടിലറിയാതെ
ഒരു കുടക്കീഴിൽ ഈറനടിക്കുന്ന
മഴകൊണ്ട് നടക്കാനിറങ്ങണം..👫
ഇടക്ക് ഫോൺ
സ്വിച്ചോഫാക്കിയും വാട്സ്
അപ്പ് അൺ-ഇൻസ്റ്റാൾ ചൈയ്ത്
വെച്ചും അവളുടെ
സ്നേഹമളക്കണം... 😓
പിറന്നാൾ ദിനത്തിൽ
കൈച്ചെയിൻ സമ്മാനമായി
നൽകാൻ ആലുവാപ്പുഴയുടെ തീരത്ത്
വരാൻ പറയണം.
ചെയിൻ കെട്ടിയ അവളുടെ കയ്യിൽ
മുറുകെപ്പിടിച്ച് അവളുടെ
കണ്ണിലേക്ക് നോക്കണം... 💑
താലികെട്ടും നേരം
അവളുടെ മുഖത്ത് നോക്കി
ഇടക്കണ്ണടച്ചു കാട്ടണം... 😉
കൂട്ടുകാരികളോടൊപ്പം
സെൽഫി എടുക്കുമ്പോൾ ആർത്ത്
ചിരിക്കുന്ന അവളോട്
"രാത്രിയാകട്ടെ ഈ
ചിരിഞാൻ
മാറ്റിത്തരാം" എന്ന്
കാതിൽ പറയണം,
അത് കേട്ട്
അവളുടെ മുഖം നാണം കൊണ്ട്
ചുവക്കണം... 
ആദ്യരാത്രിയിൽ ഒരു
കട്ടിലിലിരുന്ന് അവളുടെ മനസ്സ്
കേൾക്കണം, അവൾ
പോലുമറിയാതെ ഇരുട്ടിൻ്റെ
നിഴലിൽ അവളെ നെഞ്ചോട്
ചേർക്കണം... 👬
ഓഫീസ് തിരക്കിനിടയിൽ
അവളെ വിളിച്ച് എത്താൻ
വൈകുമെന്ന് പറഞ്ഞ്
ഫോണിലൂടെയൊരു ഉമ്മ
വാങ്ങണം.... 😚
ഞായറാഴ്ച ഉച്ചമയങ്ങും നേരം
മാറോടൊട്ടിക്കിടന്ന്
എൻ്റെ ചെവിയിൽ കടിച്ച്
വീട്ടിലേക്കൊരു കുഞ്ഞ്
വിരുന്നുകാരൻ വരുമെന്ന്
പറയണം...
ഓഫീസിൽ കള്ളം പറഞ്ഞ്
ലീവെടുത്ത് അവളുടെ വയറിൽ തല
വെച്ചുകിടന്ന് രണ്ടാളോടും
കുശലം പറയണം...🙂
ലേബർ റൂമിനു പുറത്ത്
ടെൻഷനടിച്ചെനിക്ക് പാഞ്ഞ്
നടക്കണം... 😣 🚶🏻
പിഞ്ചുകാലിൽ ചുമ്പനം നൽകി
അഛനെക്കൊണ്ട്
മടിയിലിരുത്തി പേര്
ചൊല്ലിക്കണം... 😘
പിന്നെയങ്ങോട്ട് സ്നേഹം
രണ്ടായ് പതുക്കുമ്പോൾ
പിണങ്ങാനും ഇണങ്ങാനുമവൾ
കൂടെ വേണം...😀
"നല്ലൊരു സുഹൃത്തായ്...നല്ലൊരു ഭാര്യയായ്
നല്ലൊരു അമ്മയായ്
നല്ലൊരു മുത്തശ്ശിയായ്... 😍 😘 "
അങ്ങനെ... അങ്ങനെ... അങ്ങനെ... 😍
എനിക്കവളെ സ്നേഹംകൊണ്ട്
പൊതിയണം...  

No comments:

Post a Comment