Sunday, July 10, 2016

ഇന്ത്യയുടെ ഒരു ദ്വീപ്
























മനുഷ്യര്‍ക്ക് പ്രവേശനം നിഷിദ്ധമായ ,മനുഷ്യര്‍ വസിക്കുന്ന ഇന്ത്യയുടെ ഒരു ദ്വീപ് **********************************************************
ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹങ്ങളില്‍ ഒന്നായ നോര്‍ത്ത് സെന്‍റീനല്‍ ദ്വീപുകാര്‍ക്ക് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. ഇത് ഇന്ത്യയുടെ ഭാഗമാണെങ്കിലും ഇന്നും ഒരു ‘സ്വയം ഭരണ ദ്വീപ്’ ആണ്. വളരെ ഫലഭൂയിഷ്ടമായതും, നല്ല കാലാവസ്ഥയുള്ളതുമായ ഈ ദ്വീപ് ഇന്ത്യന്‍ അധീനതയിലുള്ളതാണെങ്കിലും സര്‍ക്കാരിനോ, നമുക്കൊ അവിടേയ്ക്ക് പ്രവേശനമില്ല. മൃഗങ്ങളെ വേട്ടയാടിയും മീന്‍പിടിച്ചുമൊക്കെ ഇവര്‍ തങ്ങളുടെ ‘സാമ്രാജ്യ’ത്തില്‍ സസുഖം ജീവിക്കുന്നു.
ഈ ചെറിയ ദ്വീപില്‍ അറുപതിനായിരത്തോളം വര്‍ഷമായി മനുഷ്യ ജീവന്‍ നിലനില്‍ക്കുന്നു. ഇവിടുത്തെ മനുഷ്യരുടെ ജനസംഖ്യ 250 - 300 നും ഇടയ്ക്കാണെന്നാണ് കണക്കാക്കപ്പെടുന്നത്. പുറത്തുനിന്നും മനുഷ്യര്‍ ഇവിടെ എത്തിച്ചേര്‍ന്നാല്‍ അത് ശത്രുവോ മിത്രമോ ആരുമായിക്കൊള്ളട്ടെ അമ്പു ശരങ്ങള്‍ എയ്തായിരിക്കും സെന്‍റീനല്‍സ് നിവാസികള്‍ അവരെ സ്വീകരിക്കുക. ഇവരുടെ ഭാഷ, സംസ്കാരം അങ്ങനെ ഇവരെ കുറിച്ചുള്ള ഒരു വിവരണവും ഇതുവരെ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല.
വളരെ എണ്ണപ്പെട്ട സമയങ്ങളില്‍ മാത്രമാണ് ഈ ദ്വീപു നിവാസികളുടെ ഫോട്ടോ എടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ. ഇങ്ങനെ എടുക്കപ്പെട്ടിട്ടുള്ള ദൃശ്യങ്ങളില്‍ നിന്നും വിചിത്രവും വസ്ത്രധാരണം പോലുമില്ലാത്തതാണ് അവരുടെ ജീവിത ശൈലി. നാസയുടെ ഉപഗ്രഹം വഴി എടുത്ത ചിത്രത്തില്‍ ഒരു മലയുടെ അത്രയും വലുപ്പത്തലുള്ള ഈ ദ്വീപില്‍ ഇടതിങ്ങി മരങ്ങള്‍ കാണപ്പെടുന്നു. കൂടാതെ തെങ്ങും, വാഴയും ഈ ദ്വീപില്‍ കാണുന്നില്ല എന്നുള്ളതും ഒരു അതിശയകരമായ കാര്യമാണ്.
ഇവിടെ എത്തപ്പെട്ട ഒറ്റപ്പെട്ട മനുഷ്യ ജീവനുകള്‍ പിന്നീട് പുറം ലോകം കണ്ടിട്ടില്ല, തന്നെയുമല്ല പുറത്തു നിന്നും മനുഷ്യന് അവിടേയ്ക്ക് എത്തിപ്പെടുക ക്ലേശകരമാണ്.
ഈ ദ്വീപിനടുത്തുള്ള മല്‍സ്യബന്ധനം പോലും ജീവനു ഭീഷണിയായി കരുതുന്നു. ഇന്ത്യന്‍ മീന്‍പിടുത്തക്കാരായ സുന്ദര്‍ രാജ് (48) വയസ്സ്, പണ്ഡിറ്റ് തിവാന്‍ (52) എന്നിവരെ ഈ ദ്വീപിനടുത്ത് മീന്‍ പിടിച്ചുകൊണ്ടിരുന്നപ്പോള്‍ സെന്‍റിനല്‍ ദ്വീപു നിവാസികള്‍ കൊന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍റീനല്‍സ് വാസികള്‍ ‘മനുഷ്യര്‍’ ആണ് എന്നുള്ള യാദാര്‍ത്യമൊഴിച്ചാല്‍ മൃഗ തുല്യമായ ജീവിതമാണ് നയിക്കുന്നത്.
1800 ല്‍ ബ്രിട്ടീഷുകാര്‍ ഈ ദ്വീപില്‍ കോളനി സ്ഥാപിച്ചിരുന്നു. അന്നുണ്ടായ പകര്‍ച്ച വ്യാധികള്‍ , രോഗങ്ങള്‍ മൂലം സെന്‍റീനല്‍സിന് വംശനാശം സംഭവിച്ചതായും സ്റ്റീഫന്‍ കോറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 1974 ല്‍ സെന്‍റീനല്‍സുകാരുടെ ഡോക്യുമെന്‍ററി എടുക്കുന്നതിനു വേണ്ടി ഒരു കൂട്ടം പര്യവേക്ഷകര്‍ പോയെങ്കിലും സെന്‍റിനല്‍ ദ്വീപിനരികിലെത്തും മുന്‍പെ തന്നെ ഒരാളുടെ ശരീരത്തില്‍ അമ്പ് തൊടുത്തുവിട്ടാണ് ഈ ദ്വീപുനിവാസികള്‍ അവരെ സ്വീകരിച്ചത്. 1980 ല്‍ അവിടുത്തെ ചില ആഭ്യന്തര യുദ്ധം മൂലം, അമ്പും വില്ലും കൊണ്ട് പരസ്പരം യുദ്ധം ചെയ്ത് അവരില്‍ തന്നെ കുറെ ജീവനുകള്‍ പൊലിഞ്ഞുട്ടുണ്ടെന്നും സര്‍വ്വെ ഏജന്‍സികളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യാ ഗവണ്‍മെന്‍റ് നിത്യോപയോഗ സാധനങ്ങള്‍ പലപ്പോഴും നല്കുവാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും, അത് സ്വീകരിക്കുവാനോ, സന്ദര്‍ശകരെ അഭിമുഖീകരിക്കുവാനോ അവര്‍ തയ്യാറായിട്ടില്ല. 2004 - ല്‍ ഉണ്ടായ സുനാമിയില്‍ കാര്യമായ നാശനഷ്ടം ഉണ്ടായിരുന്നെങ്കിലും, സുനാമി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ചേര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥരെ അവര്‍ അടുപ്പിക്കുകയുണ്ടായില്ല. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററില്‍ ഭക്ഷണ സാമഗ്രികള്‍ വിതരണം ചെയ്യുന്ന സമയത്തു പോലും ഹെലികോപ്റ്ററിനെതിരെ ഈ ദ്വീപു നിവാസികള്‍ അമ്പ് എയ്തുവിടുകയാണുണ്ടായത്. എന്തിനേറെ പറയുന്നു സെന്‍റീനല്‍സ് നിവാസികളുമായി നമ്മുടെ ഗവണ്‍മെന്‍റിന് സൌഹൃദം സ്ഥാപിക്കുവാന്‍ പോലും ഇന്നേ വരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ ചുറ്റും ഒരു സംരക്ഷണ മേഖല ആയി സെന്‍റീനല്‍സ് ദ്വീപ് പരിചരിക്കുകയാണ്. കൂടാതെ പുറത്തു നിന്നുള്ള ആര്‍ക്കും ഈ ദ്വീപിലേയ്ക്കുള്ള പ്രവേശനവും നിരോധിച്ചിരിക്കുന്നു.
ഒരു കാരണവശാലും പുറത്തു നിന്നുമുള്ള മറ്റു മനുഷ്യരെ അവര്‍ക്ക് ഉള്‍ക്കൊള്ളുക അസാധ്യമാണ്. സാധാരണ മനുഷ്യരെ കാണുമ്പോള്‍ ,അമ്പെയ്ത് അവരെ പരമാവധി ദൂരത്തേയ്ക്ക് ആട്ടിപ്പായിക്കുക എന്നതാണ് അവര്‍ ചെയ്യുന്നത്. സെന്‍റീനല്‍സ് വാസികള്‍ക്ക് ഈ ദ്വീപ് മാത്രമാണുവരുടെ ലോകം. അതിനപ്പുറം ഒരു വലിയ ലോകമുണ്ടെന്നോ ,സംസ്കാരമുണ്ടെന്നോ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത അല്ലെങ്കില്‍ പുറം ലോകത്തെക്കുറിച്ച് ഒട്ടും അറിയാന്‍ ആഗ്രഹിക്കാത്ത ഒരു കൂട്ടം മനുഷ്യര്‍.
കറെന്‍റും, ഇന്റെര്‍നെറ്റും മൊബൈല്‍ ഫോണുമില്ലാതെ ഒരു മണിക്കൂര്‍ പോലും ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള നമുക്ക്, ഈ സുഖ സൌകര്യങ്ങളെക്കുറിച്ച് കേട്ടറിവ് പോലുമില്ലാത്ത ഒരു സമൂഹം ഇന്നും ലോകത്തില്‍ ജീവിക്കുന്നുവെന്നത് അതിശയകരമാണ്.....
കടപ്പാട് : #facebook

No comments:

Post a Comment